റോഡ് വികസനത്തിന്റെ ഭാഗമായി അക്കിക്കാവ് -കേച്ചേരി ബൈപ്പാസ് റോഡില്‍ പന്നിത്തടം സെന്ററിലുള്ള ആല്‍മരം മുറിക്കുന്നതില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഭജന നടത്തി. റോഡ് നിര്‍മാണം നടത്തുന്ന കിഫ് ബി അധികൃതര്‍ ആല്‍മരം മുറിക്കാന്‍ എത്തിയപ്പോഴാണ് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. മരം മുറിക്കുന്നത് തടഞ്ഞ പ്രവര്‍ത്തകര്‍ ആല്‍മരത്തിന് സമീപം ഭജന നടത്തുകയായിരുന്നു. ഹനുമാന്‍ സ്വാമിയെ പ്രതിഷ്ഠിച്ച ആല്‍മരമാണെന്നും മുറിക്കാന്‍ അനുവദിക്കില്ലായെന്നും നേതാക്കള്‍ അറിയിച്ചു.
ADVERTISEMENT