ഒടുവന്‍കുന്ന് അങ്കണവാടിയുടെ ശോചനീയാവസ്ഥ പരിഹരിച്ച് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു

 

കടങ്ങോട് ഗ്രാമ പഞ്ചായത്ത് ഒടുവന്‍കുന്ന് അങ്കണവാടിയുടെ ശോചനീയാവസ്ഥ പരിഹരിച്ച് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മണ്ണിടിച്ചില്‍ മൂലം പ്രവര്‍ത്തനം നിര്‍ത്തി വെക്കേണ്ടിവന്ന ഒടുവന്‍കുന്ന് 99-ാം നമ്പര്‍ അങ്കണവാടി പുതുക്കി പണിത് നാടിന് സമര്‍പ്പിച്ചു. തുടര്‍ച്ചയായി മഴ പെയ്തത് മൂലം അങ്കണവാടിയുടെ മുറ്റത്തേക്ക് മണ്ണിടിഞ്ഞപോഴാണ് വാര്‍ഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും ഇടപെട്ട് അങ്കണവാടിയുടെ പ്രവര്‍ത്തനം താല്‍കാലികമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്. മണ്ണിടിഞ്ഞിരുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയും , ചുറ്റുമതില്‍ പുതുക്കി പണിത് പുതിയ പ്രവേശന കവാടവും , മുറ്റം കോണ്‍ക്രീറ്റിങ്ങും , ട്രസ്സ് നിര്‍മ്മാണവും, പെയിന്റിങ്ങും നടത്തിയി. പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image