30.7 C
Kunnamkulam
Saturday, August 29, 2026
Home Bureaus Kechery എം.പി സിദ്ധാര്‍ത്ഥന്റെ 9-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു

എം.പി സിദ്ധാര്‍ത്ഥന്റെ 9-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു

7

 

സിപിഐ(എം) മണലൂര്‍ ഏരിയ കമ്മിറ്റി അംഗവും എളവള്ളി ലോക്കല്‍ സെക്രട്ടറിയും മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നി ചുമതലകള്‍ വഹിച്ചിരുന്ന എം.പി സിദ്ധാര്‍ത്ഥന്റെ 9-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു ദിനാചരണത്തോടനുബന്ധിച്ച് സിപിഐ (എം) ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബ്രാഞ്ചുകളില്‍ പ്രഭാത ഭേരിയും അനുസ്മരണ യോഗവും നടത്തി. താമരപ്പിള്ളിയില്‍ സംഘടിപ്പിച്ച പരിപാടി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ടി.വി.ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ് അദ്ധ്യക്ഷനായി. മണലൂര്‍ഏരിയ സെക്രട്ടറി പി. എ രമേശന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.ജി സുബിദാസ് , ആഷിക്ക് വലിയകത്ത്, എളവള്ളി ലോക്കല്‍ സെക്രട്ടറി പി.എ ഷൈന്‍, ടി.കെ ചന്ദ്രന്‍, കെ.എം പരമേശ്വരന്‍, സി എഫ് രാജന്‍, കെ.കെ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!