30.7 C
Kunnamkulam
Saturday, August 29, 2026
Home Bureaus Kechery ശക്തമായ കാറ്റില്‍ കടയുടെ ബോര്‍ഡ് പൊട്ടി വീണു

ശക്തമായ കാറ്റില്‍ കടയുടെ ബോര്‍ഡ് പൊട്ടി വീണു

19

 

കൂനംമൂച്ചിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം ചൂണ്ടല്‍ – ഗുരുവായൂര്‍ റോഡിലുള്ള തരകന്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ബോര്‍ഡാണ് പൊട്ടി വീണത്. ഇരുമ്പ് ക്ലാമ്പ് ഉപയോഗിച്ച്, ഭിത്തിയില്‍ ഉറപ്പിച്ചിരുന്ന ബോര്‍ഡാണ് കാറ്റില്‍ നിലം പൊത്തിയത്. പുലര്‍ച്ചെ 4 മണിയ്ക്കും 5 മണിയ്ക്കും ഇടയിലാണ് കാറ്റ് വീശിയതിനെ തുടര്‍ന്ന് ബോര്‍ഡ് വീണത്. സ്ഥാപനം പ്രവര്‍ത്തിക്കാത്ത സമയമായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഇരുമ്പിന്റെ ക്ലാമ്പും കോണ്‍ക്രീറ്റും ഉപയോഗിച്ച് ശക്തമായ നിലയില്‍ ഉറപ്പിച്ചിരുന്ന ബോര്‍ഡാണ് അതിശക്തമായ കാറ്റില്‍ തകര്‍ന്ന് വീണത്. ഏകദേശം നാല്‍പ്പതിനായിരം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് സ്ഥാപന ഉടമ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!