26.7 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Perumpilavu ഓണാഘോഷത്തിന്റെ ഭാഗമായി പായസ പാചക മത്സരം നടത്തി

ഓണാഘോഷത്തിന്റെ ഭാഗമായി പായസ പാചക മത്സരം നടത്തി

283

 

ഓണാഘോഷത്തിന്റെ ഭാഗമായി ചതയദിനത്തില്‍ പെരുമ്പിലാവ് പ്രോഗ്രസീവ് ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും, ജ്ഞാനപ്രദായനി വായനശാലയും ചേര്‍ന്ന് നളപാക മാധുര്യം എന്ന പേരില്‍ പായസ പാചക മത്സരം നടത്തി. പാലട , പരിപ്പ് , പഴം , സേമിയ തുടങ്ങിയ വിവധ തരം പായസങ്ങളാണ് വിടുകളില്‍ തയ്യാറാക്കി മത്സരത്തിനായി ഒരുക്കിയിരുന്നത്. പെരുമ്പിലാവ് എച്ച്.എസ്. ടവ്വറിനു മുന്നില്‍ നടന്ന മത്സരത്തില്‍ മേഖലയിലെ പ്രശസ്ത പാചക വിദഗ്ദ്ധരായ സി.എം.ജനാര്‍ദ്ദനവാര്യര്‍, രമേശന്‍ നമ്പൂതിരി, വേണുജി എന്നിവര്‍ വിധികര്‍ത്തിക്കളായി. ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ ലഭിച്ച വര്‍ക്കുള്ള മൊമന്റോയും ക്യാഷ് പ്രൈസും, പ്രൊത്സാഹന സമ്മാനങ്ങളും ഓണാഘോഷങ്ങളുടെ സമാപന ദിവസമായ ഞായറാഴ്ച വിതരണം ചെയ്യുമെന്ന് സംഘാടകരായ വാര്‍ഡ് മെമ്പര്‍ റസാക്ക്, ക്ലബ് പ്രസിഡണ്ട് ജാസിം, സെക്രട്ടറി സലാം, രക്ഷാധികാരി മുഹമ്മദ് ഹാഷിം എന്നിവര്‍ പറഞ്ഞു.മത്സരത്തില്‍ മേഖലയില്‍ നിന്നും പന്ത്രണ്ടു ടീമുകളാണ് പങ്കെടുത്തത്.

ADVERTISEMENT
error: Content is protected !!