വാക മൂക്കോല ലിഫ്റ്റ് ഇറിഗേഷന്‍: പ്രാഥമിക പരിശോധന നടത്തി

എളവള്ളി ഗ്രാമപഞ്ചായത്തിന്റെ കിഴക്കേ അതിര്‍ത്തിയിലൂടെ ഒഴുകുന്ന വാകപ്പുഴയ്ക്ക് കുറുകെയായി നിര്‍മ്മിച്ചിട്ടുള്ള മൂക്കോല ചിറയ്ക്ക് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി വരുന്നു. വേനല്‍ക്കാലത്ത് വാഴാനി ഡാമില്‍ നിന്നും വരുന്ന വെള്ളം ലഭ്യമാകുന്നത് വരെ താല്‍ക്കാലിക പലകകള്‍ ഉപയോഗിച്ച് തടയണ വഴി തടഞ്ഞുനിര്‍ത്തുകയും പിന്നീട് ചിമ്മിണി ഡാമില്‍ നിന്നും കൃഷിയ്ക്കായി തുറന്നു വിടുന്ന വെള്ളം ചിറയ്ക്കല്‍ ലിഫ്റ്റ് ഉപയോഗിച്ച് പമ്പ് ചെയ്യുകയുമാണ് പതിവ്.എന്നാല്‍ മൂക്കോല മുതല്‍ പെരുമണ്‍ ചിറ വരെ ഏഴ് കിലേമീറ്റര്‍ ദൂരം പുഴയില്‍ വെള്ളം സംഭരിക്കുന്നതിനുള്ള പദ്ധതിയാണ് മുക്കോല ലിഫ്റ്റ് പദ്ധതി വഴി വിഭാവനം ചെയ്യുന്നത്. ചെറുകിട ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് ലിഫ്റ്റ് പദ്ധതി തയ്യാറാക്കുന്നത്. 25 മീറ്റര്‍ വീതിയുള്ള ചിറയില്‍ എഫ്.ആര്‍.പി.
ഷട്ടറുകള്‍ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്.