കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലെ വനിതാ ഗ്രൂപ്പുകള്‍ക്കുള്ള ചെണ്ടുമല്ലി തൈ വിതരണം നടത്തി

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ 2023-24 വര്‍ഷത്തെ ജനസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓണപ്പൂക്കള്‍ വനിതാ ഗ്രൂപ്പുകള്‍ക്കുള്ള ചെണ്ടുമല്ലി തൈ വിതരണം നടത്തി. 15-ാം വാര്‍ഡിലുള്‍പ്പെടുന്ന തട്ടകം സെന്ററില്‍ നടന്ന ചടങ്ങില്‍ ശ്രീഗുരുവായൂരപ്പന്‍ കുടുംബശ്രീ യൂണിറ്റിന് തൈ വിതരണം ചെയ്തു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് എന്‍.എസ്. ധനന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷെക്കീല ഷെമീര്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍
എന്‍.എ.ബാലചന്ദ്രന്‍. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യ റെനിഷ്, പഞ്ചായത്തംഗങ്ങളായ
രാജീവേണു, പി.കെ. അസിസ്, രമ ബാബു, കെ.കെ.ജയന്തി ഷീബ ചന്ദ്രന്‍,കൃഷി ഓഫീസര്‍ ഗായത്രി അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ അജിഷ,അനൂപ്, കൃഷി അഗ്രി സി.ആര്‍.പി. ഐശ്വര്യ രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. ഓണക്കാലത്തെ പൂവിപണി ലക്ഷ്യം വെച്ചാണ് പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.