24.4 C
Kunnamkulam
Monday, August 3, 2026
Home Bureaus Kechery മുറ്റത്തൊരു മീന്‍ തോട്ടം പദ്ധതിയ്ക്ക് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി

മുറ്റത്തൊരു മീന്‍ തോട്ടം പദ്ധതിയ്ക്ക് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി

 

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മുറ്റത്തൊരു മീന്‍ തോട്ടം പദ്ധതിയ്ക്ക് തുടക്കമായി. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ
ഏഴാം വാര്‍ഡിലുള്ളസല്‍മ അബ്ദുല്‍ ഖാദറിന്റെ വസതിയില്‍ നിര്‍മ്മിച്ചമീന്‍ തോട്ടം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എന്‍ എസ് ധനന്‍ അധ്യക്ഷനായി.
ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന്‍ അവറു സുലൈമാന്‍ പദ്ധതി വിശദീകരണം നടത്തി.വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷെക്കീല ഷമീര്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യ റെനീഷ്, പഞ്ചായത്ത് അംഗം ശരത് രാമനുണ്ണി, തൊഴിലുറപ്പ് പദ്ധതി അക്രെഡിറ്റ് എന്‍ജിനീയര്‍ രേഷമ
എന്നിവര്‍ സംസാരിച്ചു. മുറ്റത്തൊരു മീന്‍ തോട്ടം പദ്ധതി അഞ്ച് ഗുണഭോക്താക്കള്‍യാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഒരു ഗുണഭോക്താവിന് 20000 രൂപ പ്രകാരം അഞ്ച് പേര്‍ക്കായി 100000 ലക്ഷം രൂപയാണ് പദ്ധതി വിഹിതത്തില്‍ വകയിരുത്തിയിട്ടുള്ളത്60% ഗുണഭോകൃത വിഹിതവും 40% സബ്സിഡിയുമാണ്.

ADVERTISEMENT
error: Content is protected !!