നമ്പഴിക്കാട് ഇടവക ദേവാലയത്തിലെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു

നമ്പഴിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക ദേവാലയത്തിലെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളിലായാണ് ആഘോഷിച്ചത്. ഇതോടെ ഈ വാര്‍ത്താബുള്ളറ്റിന്‍ പൂര്‍ണ്ണമാകുന്നു.നമസ്‌കാരം. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 5.30 ന് അതിരൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ.വര്‍ഗ്ഗീസ് കുത്തൂര്‍ കാര്‍മ്മികനായി ദിവ്യബലിയും നൊവേന, ലദീഞ്ഞ് എന്നിവ നടന്നു. തുടര്‍ന്ന് രൂപം എഴുന്നെള്ളിപ്പും, നേര്‍ച്ച വെഞ്ചിരിപ്പുമുണ്ടായി തിരുന്നാള്‍ ദിനമാമായ ഞായറാഴ്ച്ച രാവിലെ 7 മണിക്ക് മറ്റം ഫൊറോന വികാരി ഫാ. ഷാജു ഊക്കന്‍ കാര്‍മ്മികനായി ദിവ്യബലിയും, 10 മണിക്ക് ആഘോഷമായ തിരുന്നാള്‍ പാട്ടു കുര്‍ബ്ബാനയും നടന്നു.

 

ADVERTISEMENT