മത്തനങ്ങാടി സെന്ററില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനം കേച്ചേരി പറപ്പൂക്കാവ് ക്ഷേത്ര മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ റിട്ടയേര്‍ഡ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സീനിയര്‍ ഓഫീസര്‍ ടി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. തൃശ്ശിവപേരൂര്‍ വിഭാഗ് സഹ സംഘചാലക് കെ.ജി. അച്യുതന്‍ വിജയദശമി സന്ദേശം നല്‍കി.കേച്ചേരി ഖണ്ഡ് സംഘചാലക് ഡോ പി പി പ്രദീപ് കുമാര്‍, കേച്ചേരി ഖണ്ഡ് കാര്യവാഹ് യൂ സുമേഷ്, വിഭാഗ് കാര്യകാരി സദസ്യന്‍ കെ.എന്‍ ഗോപി, ജില്ലാ ശരീരിക് പ്രമുഖ് പ് ഷിജു, ജില്ലാ സഹ സമ്പര്‍ക്ക പ്രമുഖ് ബബിഷ്, ഖണ്ഡ് സഹ കാര്യവാഹക് കെ സുനില്‍ എന്നിവര്‍ സംസാരിച്ചു. കേസരി വാരിക മാസാചരണത്തിന്റെ ഭാഗമായി സയന്റിസ്റ്റ് സുരേന്ദ്രനാഥ കൈമളിനെ
വാരികയുടെ ആദ്യ വരിക്കാരനായി ചേര്‍ത്തുകൊണ്ട് ഉദ്ഘാടനവും നിര്‍വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മറ്റ് ജില്ലാ വിഭാഗ് കാര്യകര്‍ത്താക്കള്‍ ചടങ്ങില്‍ പങ്കെടുത്തു
ADVERTISEMENT