സി.പി ഐ.എം കുന്നംകുളം വെസ്റ്റ് ലോക്കല്‍ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി.എ. ബാബു ഉദ്ഘാടനം ചെയ്തു

 

അന്വേഷണ ഏജന്‍സികളും വലതുപക്ഷ മാധ്യമങ്ങളുമാണ് കേന്ദ്രത്തില്‍ മോദിയ്ക്ക് മൂന്നാം ഊഴം സമ്മാനിച്ചതെന്ന് സി.പി.ഐ.എം. ജില്ലാ കമ്മിറ്റി അംഗം പി.എ. ബാബു’. സി.പി ഐ.എം കുന്നംകുളം വെസ്റ്റ് ലോക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഒറ്റയ്ക്ക് 400 – ലേറെ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുന്‍പുള്ള വിമ്പീളക്കല്‍. എന്നാല്‍ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം പോലും ഇല്ലാത്ത സ്ഥിതിയാണ് ഉണ്ടായത്.നീതിഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും പിന്തുണ വാങ്ങിയാണ് വീണ്ടും അധികാരത്തില്‍ കടിച്ച് തൂങ്ങേണ്ട അവസ്ഥയിലെത്തിയത്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള നയങ്ങള്‍ നടപ്പിലാക്കിയും കര്‍ഷകരെയും സാധാരണക്കാരെയും ഭൂരിതത്തിലേക്ക് തള്ളിവിട്ടും ഭരണം തുടരുന്ന ബി.ജെ.പി. രാജ്യത്ത് മതധ്രൂവികരണത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായും ബാബു കൂട്ടി ചേര്‍ത്തു. കിഴൂര്‍ അല്‍ – സല്‍വ ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ മുതിര്‍ന്ന പാര്‍ട്ടി അംഗം ടി.എ. വേലായുധന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കം കുറിച്ചത്.

ADVERTISEMENT
Malaya Image 1

Post 3 Image