കുന്നംകുളം യേശുദാസ് റോഡില്‍ ലഹരിക്കടിമപ്പെട്ടവര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മരത്തംകോട് സ്വദേശി ഹരിദാസന്‍ പാലക്കാട് സ്വദേശി മണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഞ്ചംഗ സംഘമാണ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നാട്ടുകാര്‍ ഇടപെട്ടതോടെ മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ ഇരുവരും കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ADVERTISEMENT