കുന്നംകുളം – ഗുരുവായൂര്‍ റോഡില്‍ ഗേള്‍സ് സ്‌കൂളിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കുന്നംകുളം അഞ്ഞൂര്‍ സ്വദേശി 20 വയസ്സുള്ള ഗോകുല്‍, കുന്നംകുളം സ്വദേശി 19 വയസ്സുള്ള ഇവാന്‍ സാമുവല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. ചാവക്കാട് ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ ദിശയില്‍ വരികയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബൈക്കിന്റെ മുന്‍വശം പൂര്‍ണമായും കാറിന്റെ മുന്‍വശം ഭാഗികമായും തകര്‍ന്നു.അപകടത്തെ തുടര്‍ന്ന് പരിക്കേറ്റവരെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ADVERTISEMENT