തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, ഏപ്രിൽ 9 ന് കേരളം വിധി കുറിക്കും

കേരളത്തില്‍ ഏപ്രില്‍ 9 വോട്ടെടുപ്പ് നടക്കും. കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിച്ചത്. കേരളത്തില്‍ ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാല്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി കമ്മീഷന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് എസ്‌ഐആറിനുശേഷം മാര്‍ച്ച് 13 വരെയുള്ള കണക്ക് പ്രകാരം 2 കോടി 71 ലക്ഷത്തി 11,856 പേരാണ് ആകെ വോട്ടര്‍മാരായുള്ളത്. ഇനിയും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ സമയം അവസരമുണ്ട്. മാര്‍ച്ച് 16-ന് ഗസറ്റ് വിജ്ഞാപനം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി മാര്‍ച്ച് 23-ാം തീയതിയാണ്. നാമനിര്‍ദേശപത്രികാ പരിശോധന മാര്‍ച്ച് 24-ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി മാര്‍ച്ച് 26 ആണ്.

കേരളത്തില്‍ പ്രചാരണത്തിന് ഇനി 24 ദിവസം മാത്രമാണ് മുന്നിലുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇനി വാശിയേറിയ പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക.

ADVERTISEMENT