24.5 C
Kunnamkulam
Sunday, August 2, 2026
Home CCTV Desk കടങ്ങോട് ശ്രീ മല്ലന്‍കുഴി മല്ലന്‍കാവില്‍ ഇളനീരാട്ട വേല മഹോത്സവം ആഘോഷിച്ചു

കടങ്ങോട് ശ്രീ മല്ലന്‍കുഴി മല്ലന്‍കാവില്‍ ഇളനീരാട്ട വേല മഹോത്സവം ആഘോഷിച്ചു

കടങ്ങോട് ശ്രീ മല്ലന്‍കുഴി മല്ലന്‍കാവില്‍ ഇളനീരാട്ട വേല മഹോത്സവം ആഘോഷിച്ചു. കൈലാസനാഥനായ പരമശിവന്റെ തൃപ്പാദം പതിഞ്ഞ സ്ഥലമാണ് മല്ലന്‍കുഴി എന്നാണ് വിശ്വാസം. ശിവന്റെ കാട്ടാള രൂപമാണ് മല്ലന്‍ കാവിലപ്പന്‍ എന്ന പേരില്‍ കുടികൊള്ളുന്നത്. നാടിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടിയാണ് ഇളനീരാട്ടം നടത്തുന്നത്. ജാതി -മത വേര്‍തിരിവില്ലാതെ മതസൗഹാര്‍ദത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന മല്ലന്‍കാവ് മഹോത്സവത്തിന് നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. രാവിലെ നടതുറപ്പ് അഭിഷേകം, ഗണപതിഹോമം, നവകം, പഞ്ചഗവ്യം, തന്ത്രിപൂജ എന്നിവ നടന്നു.

തുടര്‍ന്ന് ശരണ മന്ത്രത്തോടെ ഇളനീര്‍ അഭിഷേകം നടന്നു. തന്ത്രി താമറ്റൂര്‍ മനക്കല്‍ നാരായണന്‍ നമ്പൂതിരി,മേല്‍ശാന്തി കൈതക്കോട്ട് മനക്കല്‍ നാരായണന്‍ ഭട്ടത്തിരിപ്പാട് എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികരായി. സുധീഷ് പൊയ്‌ലി കടങ്ങോടിന്റെ നേതൃത്വത്തില്‍ പഞ്ചാരിമേളവും വിവിധ സംഘങ്ങളുടെ വീരനാട്യവും, മല്ലന്‍കുഴി നാട്ടുകൂട്ടത്തിന്റെ കരിങ്കാളിപ്പടയും ഉണ്ടായിരുന്നു. എല്ലാ ഭക്തര്‍ക്കും അന്നദാനവും ഒരുക്കിയിരുന്നു. ട്രസ്റ്റി പുതൂര്‍ ബാലകൃഷ്ണന്‍, പ്രസിഡന്റ് കെ.ജി.സുധാകരന്‍, സെക്രട്ടറി ശശി പ്ലാച്ചേരി, ട്രഷറര്‍ ഒ.എ.സുബ്രഹ്‌മണ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!