കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചാവക്കാട് മേഖല പ്രവര്‍ത്തക ക്യാമ്പ് സംസ്ഥാന നിര്‍വാഹക സമിതി അംഗം വി. മനോജ് കുമാര്‍ ഉത്ഘാടനം ചെയ്തു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചാവക്കാട് മേഖല പ്രവര്‍ത്തക ക്യാമ്പ് സംസ്ഥാന നിര്‍വാഹക സമിതി അംഗം വി. മനോജ് കുമാര്‍ ഉത്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്‌ കെ.പി മോഹന്‍ ബാബു അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി സി സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എ. ശ്രീകുമാര്‍ മാസ്റ്റര്‍, ഡോക്ടര്‍ ജോഷി എന്നിവര്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. എ. ശ്രീകുമാര്‍ മാസ്റ്റര്‍, ആന്റണി വാഴപ്പുള്ളി, ദേവദാസ് മാസ്റ്റര്‍, എം.എ അഷറഫ്, എം. കേശവന്‍, ബാബു മാസ്റ്റര്‍, ഇന്ദുലാല്‍, തുടങ്ങിയവര്‍ ആശയങ്ങള്‍ അവതരിപ്പിച്ചു .ജില്ലാ വൈസ് പ്രസിഡന്റ് സി എല്‍ ജോഷി, ജില്ലാ ട്രഷറര്‍. പി രവീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി. മേഖല ജോയിന്റ് സെക്രട്ടറി ഗോപികൃഷ്ണ, മേഖല കമ്മിറ്റി അംഗം ദേവദാസ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

ADVERTISEMENT
Malaya Image 1

Post 3 Image