പുരോഗമന കലാസാഹിത്യ സംഘം കണ്ടാണശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ ജനകീയ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. കണ്ടാണശ്ശേരി എക്‌സല്‍സിയര്‍ എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടി പുകസ ജില്ലാ സെക്രട്ടറി അഡ്വ: വി.ഡി പ്രേം പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഉമ്മര്‍ ഇമ്പാര്‍ക്ക് അധ്യക്ഷനായി. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍. എസ്.ധനന്‍, കൂനംമൂച്ചി കല പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ ഹംസ, മാധ്യമപ്രവര്‍ത്തകന്‍ പി.എ.ദിനുദാസ്, പി.എ മുസ്തഫ, വി.കെ. ദാസന്‍ എന്നിവര്‍ സംസാരിച്ചു. വി.എസ്. വിശ്വംഭരന്‍ നാടകാനുഭവം പങ്കു വെച്ചു. വി.ഡി. ബിജു, ബാബുരാജ്, കെ.എ. ശിവന്‍ എന്നിവര്‍ നാടന്‍ പാട്ട് അവതരണം നടത്തി. സത്യ ബാലന്‍ കവിതാവതരണം നടത്തി.
ADVERTISEMENT