വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സെന്റ് സിറില്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സെന്റ് സിറില്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. 1986- 87 എസ് എസ് എല്‍ സി ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്‌നേഹമധുരം എന്ന പേരില്‍ സംഗമം സംഘടിപ്പിച്ചത്. വിദ്യ റെസിഡന്‍സിയില്‍ നടന്ന സംഗമത്തില്‍ പൂര്‍വവിദ്യാര്‍ത്ഥികള്‍ പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചു. കൂട്ടം കൂടി കളിച്ച ഗെയിമുകള്‍, മറ്റു മത്സരങ്ങള്‍, ആദ്യകാലത്തെ മധുരം നുണഞ്ഞ മിഠായികള്‍ എല്ലാം ഒത്തുചേരലിനെ വേറിട്ടതാക്കി. കലാപരിപാടികളോടൊപ്പം സമ്മാനദാനവും നടന്നു. ആഗി ജോണ്‍, ബിന്ദു ടീച്ചര്‍ , പ്രിന്‍സ്, ബിനോയ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
Malaya Image 1

Post 3 Image