കണ്ടാണശ്ശേരി എക്‌സല്‍സിയര്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച തിരുവാതിരക്കളി ശ്രദ്ധേയമായി. ഗുരുവായൂര്‍ ഏകാദശി കോടതി വിളക്കിനോട് അനുബന്ധിച്ചാണ് വിദ്യാലയത്തിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനികള്‍ ഗുരുവായൂര്‍ മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ തിരുവാതിരക്കളി അവതരിപ്പിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെയും അമ്മമാരുടെയും ഏറെ നാളത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് ഇത്തരത്തില്‍ ഒരു അവസരം നേടാനിടയാക്കിയത്. വൈദേഹി, നിഹാരിക, ദിയ, അന്‍സില, അനയ, ആദിഭദ്ര, ആവണി എന്നിവരടങ്ങുന്ന സംഘമാണ് തിരുവാതിര അവതരിപ്പിച്ചത്.
ADVERTISEMENT