വടക്കേക്കാട് കെട്ടുങ്ങല്പീടികക്ക് കിഴക്ക് കാര്‍ത്തിപുള്ളി കുളത്തില്‍ വീണ് 13 കാരന് മരിച്ചു. വെട്ടിപ്പുഴ താമസിച്ചിരുന്ന ഇപ്പോള്‍ വടക്കേ പുന്നയൂരില്‍ താമസിക്കുന്ന കൊന്നാമാക്കല്‍ സുലൈമാന്‍കുട്ടി മകന് മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെ കൂട്ടുകാരുമൊത്ത് ചായക്കടയിലേക്ക് എത്തുകയും തുടര്‍ന്ന് കുളിക്കാനായി കുളത്തിലേക്ക് പോവുകയുമായിരുന്നു. ആദ്യം കുളത്തിലേക്ക് ചാടിയ മുഹമ്മദ് ഫര്ഹാന് പൊങ്ങാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഗുരുവായൂരില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും നാട്ടുകാര്‍ കുട്ടിയെ മുങ്ങിയെടുത്ത് കുന്നംകുളം ദയ റോയല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തൊഴിയൂര്‍ റഹ്മത്ത് സ്കൂള്‍ വിദ്യാര്‍ഥിയാണ് ഫര്ഹാന്. ഷഹാനയാണ് മാതാവ്. ഫറാസ്, ഫര്‍സാന എന്നിവര്‍ സഹോദരങ്ങലാണ്.



