31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kechery കിഴക്കാളൂര്‍ ഊട്ടുതിരുന്നാള്‍ ഞായറാഴ്ച്ച

കിഴക്കാളൂര്‍ ഊട്ടുതിരുന്നാള്‍ ഞായറാഴ്ച്ച

74

കിഴക്കാളൂര്‍ വിശുദ്ധ മറിയം ത്രേസ്യാ ദേവാലയത്തിലെ സംയുക്ത ഊട്ടുതിരുന്നാള്‍ ഞായറാഴ്ച്ച ആഘോഷിക്കും. ഈശോയുടെ തിരുഹൃദയത്തിന്റെയും വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ മറിയം ത്രേസ്യയുടെയും സംയുക്ത ഊട്ടുതിരുന്നാളാണ് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആലോഷിക്കുന്നത്. കൊടിയേറ്റം മുതല്‍ തിരുനാള്‍ വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് നവനാള്‍ തിരുകര്‍മ്മങ്ങള്‍ നടന്നു. പാട്ടുകുര്‍ബാന, ലദീഞ്ഞ്, നൊവേന തുടങ്ങിയ തിരുകര്‍മ്മങ്ങളാണ് ദേവാലയത്തില്‍ നടന്നത്. തിരുന്നാള്‍ ദിവസമായ ഞായറാഴ്ച്ച രാവിലെ 10 മണിയ്ക്ക ഫാ പോള്‍ അറയ്ക്കല്‍ മുഖ്യകാര്‍മ്മികനായി ആഘോഷമായ പാട്ടുകുര്‍ബാന നടക്കും. ഫാ ദേവസി പന്തല്ലൂക്കാരന്‍ തിരുന്നാള്‍ സന്ദേശം നല്‍കും ഫാ. ജേക്കബ്ബ് തച്ചറാട്ടില്‍ സഹകാര്‍മ്മികനാകും തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തിന് ശേഷം ഊട്ടു സദ്യയുടെ വെഞ്ചരിപ്പും വിതരണവും നടക്കും.

ADVERTISEMENT
error: Content is protected !!