കുന്നംകുളം സെന്റ് ലാസറസ് ഓര്‍ത്തഡോക്‌സ് പഴയ പള്ളിയില്‍ ദൈവമാതാവിന്റെ പുകഴ്ച്ച പെരുന്നാള്‍ കൊടിയേറ്റം നടന്നു. പള്ളിയില്‍ പ്രഭാത നമസ്‌കാരത്തിനും, വിശുദ്ധ കുര്‍ബാനയ്ക്കും ശേഷം വികാരി ഫാ.ഗീവര്‍ഗീസ് ജോണ്‍സണ്‍ കൊടിയേറ്റം നിര്‍വഹിച്ചു. ഡിസംബര്‍ 25, 26 തിയതികളിലായാണ് പെരുന്നാളാഘോഷം. കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രോപൊലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് വികാരി ഫാ.ഗീവര്‍ഗീസ്, കൈസ്ഥാനി ഷെറിന്‍ പോള്‍ സി, സെക്രട്ടറി ലിജോ ജോസ് തോലത്ത് എന്നിവര്‍ നേതൃത്വം നല്‍കും.
Home Bureaus Kunnamkulam കുന്നംകുളം സെന്റ് ലാസറസ് ഓര്‍ത്തഡോക്‌സ് പഴയ പള്ളിയില്‍ പെരുന്നാള്‍ കൊടിയേറ്റം നടന്നു