കുന്നംകുളത്ത് ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

178

കുന്നംകുളം നഗരത്തില്‍ ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്. കേച്ചേരി സ്വദേശി പണിക്കവീട്ടില്‍ ബഷീര്‍ (57) നാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് കേച്ചേരി ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക് യാത്രികന്‍ കുന്നംകുളം ബോയ്‌സ് സ്‌കൂളിനു മുന്നില്‍ നിര്‍ത്തിയ ഓട്ടോറിക്ഷ പെട്ടെന്ന് തിരിച്ചതോടെ ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണാണ് ബൈക്ക് യാത്രികന് പരിക്കേറ്റത്. പരിക്കേറ്റ ബൈക്ക് യാത്രികനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.