കെ.എം.പി.യു മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു

കെ.എം.പി.യു. സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ പ്രഥമ അച്ചടി മാധ്യമ പുരസ്‌കാരത്തിന് മാധ്യമപ്രവര്‍ത്തകരായ സി. മൂസ പെരിങ്ങോട്, മടവൂര്‍ അബ്ദുള്‍ ഖാദര്‍ എന്നിവര്‍ അര്‍ഹരായി. വിഷ്യല്‍ മീഡിയ രംഗത്തെ പുരസ്‌കാരം മോഹന്‍ ചീക്കിലോട്ടിനാണ്. കണ്ണൂരില്‍ നടന്ന കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അടുത്ത മാസം സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരവിതരണം നടക്കുമെന്ന് കെ.എം.പി.യു. സംസ്ഥാന പ്രസിഡന്റ് പീറ്റര്‍ ഏഴിമല , ജനറല്‍ സെക്രട്ടറി വി.സെയ്ദ് എന്നിവര്‍ അറിയിച്ചു.

 

ADVERTISEMENT