കൊച്ചന്നൂര്‍ കുളം നിര്‍മാണ ഉദ്ഘാടനം നടത്തി

വടക്കേകാട് ഗാമപഞ്ചായത്തിലെ കൊച്ചന്നൂര്‍ കുളം നിര്‍മ്മാണ ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്തും, പഞ്ചായത്തും സംയുക്തമായി 51,24,500 രൂപ വകയിരുത്തിയാണ് കുളത്തിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ നടത്തിയത്.വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ്എന്‍ എം കെ നബീല്‍ നിര്‍മ്മാണ ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തെക്കുമുറി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ശ്രീധരന്‍ മാക്കാലിക്കല്‍, മുന്‍പഞ്ചായത്ത് പ്രസിഡന്റ് ഫസലുല്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയര്‍ നിമിഷ വി കൃഷ്ണന്‍, യു എം കുഞ്ഞിമുഹമ്മദ് അഷറഫ് പൂമുഖം നാട്ടുകാര്‍, പൂമുഖം ലൈബ്രറി പ്രവര്‍ത്തകരും പങ്കെടുത്തു.

ADVERTISEMENT