പാര്‍ട്ടി പ്രവര്‍ത്തനം സേവനമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. വെളിയങ്കോട് കോതമുക്കില്‍ നടന്ന കൊളാടി ബാലകൃഷ്ണന്‍ അനുസ്മരണ സമ്മേളനവും, ഉണ്ണി സ്മാരക വായനശാല 68-ാമത് വാര്‍ഷികാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന ജീവിതമാണ് പാര്‍ട്ടി പ്രവര്‍ത്തനം. അത്തരത്തിലുള്ള പാര്‍ട്ടി പ്രവര്‍ത്തനമാണ് കൊളാടി ഉണ്ണിയെപ്പോലെയുള്ളവര്‍ പുലര്‍ത്തിയതെന്നും, പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു. സി.പി.ഐ. വെളിയങ്കോട് ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി ടി.കെ. ഫസലുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.
ADVERTISEMENT