വടക്കാഞ്ചേരി ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 18 മുതല്‍ 21 വരെയുള്ള തിയതികളില്‍ മുണ്ടത്തിക്കോട് എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. എന്‍.എസ്.എസ്. സ്‌കൂള്‍, ഡി.വി.എല്‍.പി. സ്‌കൂള്‍, പാതിരിക്കോട്ടുകാവ് ക്ഷേത്ര മൈതാനം എന്നിവിടങ്ങളിലായി 10 വേദികളില്‍ 100ല്‍പരം സ്‌കൂളില്‍ നിന്നായി 6000 ത്തോളം കുട്ടികള്‍ മത്സരങ്ങളില്‍ മാറ്റുരക്കും. കലാമേളയുടെ ലോഗോ പ്രകാശനം നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ ഷീല മോഹന്‍ നിര്‍വ്വഹിച്ചു. പബ്ലിസിറ്റി ചെയര്‍മാന്‍ കവിത കൃഷ്ണനുണ്ണി അധ്യക്ഷത വഹിച്ചു.
ADVERTISEMENT