എല്‍.ഐ.സി ഏജന്‍സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (സിഐടിയു)വിന്റെ കുന്നംകുളം ബ്രാഞ്ച് സമ്മേളനം ഇട്ടിമാണി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. സംഘടന സൗത്ത് സോണല്‍ ജനറല്‍ സെക്രട്ടറി പി.എന്‍ സുധാകരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഷൈലജ മണികണ്ഠന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സിഐടിയു ഏരിയ കമ്മിറ്റി അംഗം പി.എം. സുരേഷ്, സംഘടന അഖിലേന്ത്യ കമ്മിറ്റി അംഗം ഇ.ബാലകൃഷ്ണന്‍, ഡിവിഷന്‍ സെക്രട്ടറി ടി.എസ് ഷെനിന്‍, ജില്ലാ സെക്രട്ടറി വത്സന്‍ മാളിയേക്കല്‍, ജില്ല പ്രസിഡന്റ് സിജി മോഹന്‍ദാസ്, എന്‍ എഫ് ഐ എഫ് ഡബ്ലിയു ഐ കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി വി.ബി ഷാജു, എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി എ കെ റഷീദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തിന് കെ.എസ് പ്രദീപ് സ്വാഗതവും പി.ഐ. മുരളീധരന്‍ നന്ദിയും പറഞ്ഞു.
ADVERTISEMENT