സംസ്ഥാന സ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് അണ്ടര്‍ 19 സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാനായുള്ള ജില്ലാ ടീമിന്റെ പരിശീലനം കുന്നംകുളത്ത് പൂര്‍ത്തിയാക്കി. സീനിയര്‍ഗ്രൗണ്ട് സ്റ്റേഡിയത്തിലായിരുന്നു കോച്ചിംഗ് ഒരുക്കിയത്. പരിശീലനത്തിനായി 6 മത്സരങ്ങള്‍ നടത്തി. 3 കോളേജ് ടീമുള്‍ക്കെതിരെയും, മൂന്ന് അക്കാഡമിക്ക് ടീമുകള്‍ക്കെതിരെയുമായാണ് ഒരുക്ക മത്സരങ്ങള്‍ സംഘടിപ്പിച്ചത്. അജിത്ത്, ഡൊമിനിക്ക്, അനീഫ മാസ്റ്റര്‍ എന്നിവരാണ് പരിശീലകര്‍. കുന്നംകുളം ഗവ.മോഡല്‍ ബോയ്‌സ് സ്‌കൂള്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകന്‍ പി.എം ശ്രീനേഷ് ആണ് ടീം മാനേജര്‍. കുട്ടികള്‍ക്കുള്ള ജേഴ്‌സി വിതരണവും നടന്നു. നഗരസഭ വിദ്യാഭ്യാസ കലാ കായിക സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ.ഷെബീര്‍ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ADVERTISEMENT