എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യപരവും സ്വജനപക്ഷപാതപരവുമായ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മെമ്പര്‍മാര്‍ പഞ്ചായത്ത് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോക്ക് നടത്തി. വാര്‍ഡുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതത് വാര്‍ഡ് മെമ്പര്‍മാരെ അറിയിക്കുന്നില്ല, കോണ്‍ഗ്രസ്സ് മെമ്പര്‍മാര്‍മാരുടെ വാര്‍ഡുകളിലേക്കാവശ്യമായ ഫണ്ടുകള്‍ അനുവദിക്കുന്നില്ല എന്നീ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് കോണ്‍ഗ്രസ് മെമ്പര്‍മാരായ എം.സി.ഐജു, റീന വര്‍ഗ്ഗീസ്, മാഗി അലോഷ്യസ്, റിജി ജോര്‍ജ്ജ്, സതി മണികണ്ഠന്‍ തുടങ്ങിയ മെമ്പര്‍മാര്‍ വോക്കൗട്ട് നടത്തിയത്.
ADVERTISEMENT