32 C
Kunnamkulam
Thursday, October 8, 2026
Home Bureaus Erumapetty സൗജന്യ മെഡിക്കല്‍ ക്യാമ്പും, മരുന്നു വിതരണവും നടത്തി.

സൗജന്യ മെഡിക്കല്‍ ക്യാമ്പും, മരുന്നു വിതരണവും നടത്തി.

29

കാട്ടകാമ്പാല്‍ വൈ.എം. സി.എയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും, മരുന്നു വിതരണവും നടത്തി. വൈ. എം .സി . എ ഹാളില്‍ നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ ജയശങ്കര്‍ നിര്‍വ്വഹിച്ചു.വൈ. എം സി എ പ്രസിഡണ്ട് സി.സി മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നാഷ്ണല്‍ മുന്‍ പ്രസിഡണ്ട് ബഞ്ചമിന്‍ കോശി വിശിഷ്ടാതിഥിയായി. ഐ. എം. എ പ്രസിഡണ്ട് ഡോക്ടര്‍ താജ് പോള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ചിറക്കല്‍ യൂണിറ്റ് പ്രസിഡണ്ട് സോണി സഖറിയ, വൈ. എം .സി . എ തൃശൂര്‍ സബ് റീജിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ മാറോക്കി എന്നിവര്‍ സംസാരിച്ചു. വൈ. എം. സി. എ രക്ഷാധികാരി പി.ജെ ചാള്‍സ്, വൈസ് പ്രസിഡണ്ട് കെ.എ ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി പി. എ മോണ്‍സണ്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന ക്യാമ്പില്‍ വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍ പരിശോധനകള്‍ നടത്തി.സൗജന്യ മരുന്നു വിതരണവും ഉണ്ടായിരുന്നു. മേഖലയിലെ നിരവധിപേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!