32 C
Kunnamkulam
Thursday, October 8, 2026
Home Bureaus Erumapetty എരുമപ്പെട്ടിയില്‍ തിരുഹൃദയ ഫൊറോനാ സീനിയർ സി.എൽ.സിയുടെ നേതൃത്വത്തിൽ അഖില കേരള ചെസ്സ് ടൂർണമെന്റ്.

എരുമപ്പെട്ടിയില്‍ തിരുഹൃദയ ഫൊറോനാ സീനിയർ സി.എൽ.സിയുടെ നേതൃത്വത്തിൽ അഖില കേരള ചെസ്സ് ടൂർണമെന്റ്.

35

എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ സീനിയർ സി.എൽ.സിയുടെ നേതൃത്വത്തിൽ രണ്ടാമത് അഖില കേരള ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു. നിർമ്മല സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മത്സരം എ.സി.മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഫൊറോനാ വികാരി ഫാ.ജോഷി ആളൂർ അധ്യക്ഷനായി. സഹവികാരി ഫാ.സാന്റിയോ എലവത്തിങ്കൽ, വാർഡ് മെമ്പർ ഷാജി വർഗീസ്, സീനിയർ സി.എൽ.സി. പ്രസിഡന്റ് ബിൻസ് വർഗീസ്, ചെസ്സ്  കൺവീനർ ഫ്രിജോ ഫ്രാൻസിസ്, ഹേമ ട്രീസാ എന്നിവർ സംസാരിച്ചു. ഡെൽഫി ആലപ്പാട്ട്, സേബിൻ മരിയ, എ.ആർ.രഞ്ജിത, ഫ്രിന്റോ ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകി.

ADVERTISEMENT
error: Content is protected !!