25.5 C
Kunnamkulam
Monday, August 17, 2026
Home Bureaus Kechery വാക ചെട്ടിയേടത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് നാരായണീയോത്‌സവം സംഘടിപ്പിച്ചു.

വാക ചെട്ടിയേടത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് നാരായണീയോത്‌സവം സംഘടിപ്പിച്ചു.

28

വാക ചെട്ടിയേടത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് നാരായണീയോത്‌സവം സംഘടിപ്പിച്ചു. ഞായറാഴ്ച്ച രാവിലെ 7 മണിയ്ക്ക് ആരംഭിച്ച ശ്രീമദ് നാരായണീയോത്സവത്തില്‍ ഗുരുവായൂര്‍ ജ്ഞാനാനന്ദ സരസ്വതി വേദാന്തവിജ്ഞാന കേന്ദ്രം അദ്ധ്യാത്മിക പഠന കേന്ദ്രം ചെയര്‍മാന്‍
സ്വാമി കൃഷ്ണാനന്ദ സരസ്വതി മുഖ്യ ആചാര്യനായി. വിവിധയിടങ്ങളില്‍ നിന്നുള്ള നാരായണീയ
സമിതികളുടെ നേതൃത്വത്തില്‍ നിരവധി ഭക്തജനങ്ങള്‍ നാരായണീയോത്സവത്തില്‍ പങ്കെടുത്തു. ഭക്തജനങ്ങള്‍ക്കായി രാവിലെ പ്രഭാത ഭക്ഷണവും, ഉച്ചയ്ക്ക് പ്രസാദ ഊട്ടും ഒരുക്കിയിരുന്നു. നാരായണീയത്തെ ആസ്പദമാക്കിയുള്ള പാരായണവും വിവരണവുമായി നടന്ന നാരായണീയോത്സവം വൈകീട്ട് 5 മണിയ്ക്ക് സമാപിച്ചു. ക്ഷേത്രം ഭാരവാഹികള്‍ മാതൃസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!