കൊരട്ടിക്കര പള്ളിപ്പെരുന്നാളിന്റെ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ നടന്നു

 

മലബാര്‍ സ്വതന്ത്ര സുറിയാനി സഭ കാട്ടുമങ്ങാട്ട് അബ്രഹാം മാര്‍ കൂറിലോസ് ബാവയുടെ നാമധേയത്തിലുള്ള കൊരട്ടിക്കര പള്ളിപ്പെരുന്നാളിന്റെ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ നടന്നു. ഞായറാഴ്ച വൈകിട്ട് സന്ധ്യാനമസ്‌കാരത്തിന് ശേഷം ഇടവകവികാരി ഫാദര്‍ വര്‍ഗ്ഗീസ് വാഴപ്പിള്ളി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ മിനി പെരുന്നാള്‍ ആഘോഷം ഉണ്ടായിരുന്നു.പള്ളി ട്രസ്റ്റി പി.ഡബ്ല്യു.ബില്‍ട്ടണ്‍ , സെക്രട്ടറി തോമസ് പി.എസ്, കമ്മറ്റി അംഗങ്ങളായ പി.പി.സണ്‍സണ്‍, എം.ഐ.രാജന്‍ തുടങ്ങിയ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image