26.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങളായി

കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങളായി

കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങളായി. ശനിയാഴ്ച രാവിലെ 4 മണി മുതല്‍ ബലിയടല്‍ ആരംഭിക്കും. ക്ഷേത്രം മേല്‍ശാന്തി അനില്‍ മേപ്പറമ്പത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് തര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. ശേഷം ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പിതൃമോക്ഷത്തിനായി തിലഹവനം, സായൂജ്യപൂജ, നെയ് വിളക്ക്, താമരമാല, പുഷ്പാജ്ഞലി, പാല്‍ പായസ നിവേദ്യം എന്നീ പ്രത്യേക വഴിപാടുകളും ഉണ്ടായിരിക്കും. പാലക്കാട് ജില്ലാ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ കര്‍ക്കിടക വാവ് ബലി തര്‍പ്പണത്തിന് ആയിരങ്ങളാണ് എത്താറുള്ളത്. ബലിയിടാനായി എത്തുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!