കുന്നംകുളം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ആര്‍.റെജില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി

കുന്നംകുളം മണ്ഡലത്തിലെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി കെ.ആര്‍.റെജില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കുന്നംകുളം തഹസില്‍ദാര്‍ അബ്ദുള്‍ നാസര്‍ മുമ്പാകെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി കുന്നംകുളം നഗരസഭാ മന്ദിരത്തിന് മുന്‍പിലുള്ള ഗാന്ധി പ്രതിമയില്‍ സ്ഥാനാര്‍ത്ഥി ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. തുടര്‍ന്ന് കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കാനായി എത്തിയത്. എന്‍.ഡി.എ മുന്നണിയിലെ പ്രമുഖ നേതാക്കള്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

ADVERTISEMENT