24.2 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kunnamkulam കുന്നംകുളത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എ.സി മൊയ്തീന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കുന്നംകുളത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എ.സി മൊയ്തീന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

131

കുന്നംകുളത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എ.സി മൊയ്തീന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11ന് വരണാധികാരിയായ
തൃശൂര്‍ ജില്ല ലേബര്‍ ഓഫീസര്‍ സി.പി.ബബിതക്ക് മുന്‍പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നേതാക്കളായ എം.എന്‍.സത്യന്‍, പ്രേമരാജ് ചൂണ്ടലാത്ത്, ഇ.എന്‍ .ദിനമണി ഇടതുമുന്നണിയുടെ നേതാക്കളും എന്നിവരും ഒപ്പമുണ്ടായിരുന്നു.കേരള സ്റ്റേറ്റ് സ്റ്റാമ്പ് വെന്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയാണ് എ സി മൊയ്തീന്‍ എംഎല്‍എക്ക് കെട്ടിവയ്ക്കുന്നതിനുള്ള തുക കൈമാറിയത്.
നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്‍.കെ. അബ്ദുള്‍ നാസറാണ് തുക കൈമാറിയത്.

ADVERTISEMENT
error: Content is protected !!