കൃഷിഭവന്‍ എ ഡി സി യോഗങ്ങള്‍ സമയബന്ധിതമായ് ചേരണം; കിസാന്‍സഭ ഗുരുവായൂര്‍ മണ്ഡലം കമ്മറ്റി

കൃഷിഭവന്‍ എ ഡി സി യോഗങ്ങള്‍ സമയബന്ധിതമായ് ചേരണമെന്ന് കിസാന്‍സഭ ഗുരുവായൂര്‍ മണ്ഡലം കമ്മറ്റി.ഗുരുവായൂര്‍ മണ്ഡലത്തിലെ പല കൃഷിഭവനുകളിലും കൃഷി വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ എല്ലാ മാസവും എ ഡി.സി യോഗം വിളിച്ചു ചേര്‍ക്കുന്നില്ലെന്നും യോഗം ചേരേണ്ടത് അനിശ്ചിതമായ് നീണ്ടുപോകുകയാണെന്നും എ ഡി സി യോഗം സമയബന്ധിതമായ് വിളിച്ചുചേര്‍ക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും കിസാന്‍ സഭ മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. കെ കെ ജ്യോതിരാജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കിസാന്‍ സഭ ജില്ലാ സെക്രട്ടറി കെ കെ രാജേന്ദ്രബാബു, മണ്ഡലം സെക്രട്ടറി പി റ്റി പ്രവീണ്‍ പ്രസാദ് എന്നിവര്‍ സംസാരിച്ചു. ഗുരുവായൂര്‍ മണ്ഡലം തല പ്രവര്‍ത്തകയോഗം ജൂലൈ 27 ന് ഗുരുവായൂരില്‍ വെച്ച് നടത്താനും ജൂലൈ 9 ന് കേരളിയന്‍ ദിനം സമുചിതമായ് ആചരിക്കാനും തീരുമാനിച്ചു. ബിജു കണ്ടംപുള്ളി , ഭാസ്‌കരന്‍, പ്രമോദ്, സജിറോയ് , ബിന്ദു പരുഷോത്തമന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ADVERTISEMENT