25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu ചാലിശ്ശേരി കപ്പൂരില്‍ സദാചാര പോലീസ് ചമഞ്ഞ് ആക്രമണം ; രണ്ട് പേര്‍ പിടിയില്‍

ചാലിശ്ശേരി കപ്പൂരില്‍ സദാചാര പോലീസ് ചമഞ്ഞ് ആക്രമണം ; രണ്ട് പേര്‍ പിടിയില്‍

118

കപ്പൂർ വട്ടക്കുന്ന് കോളനിയിൽ സദാചാര ഗുണ്ടകൾ ചമഞ്ഞ് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേരെ ചാലിശ്ശേരി പോലീസ് പിടികൂടി

കപ്പൂർ പഞ്ചായത്തിലെ വട്ടക്കുന്ന് കോളനി സ്വദേശികളായ കള്ളിത്തൊടി വീട്ടിൽ സംഗീത് 42 , കിഴക്കേകാട്ടിൽ വീട്ടിൽ ശിവൻ 47 എന്നിവരാണ് ചാലിശ്ശേരി പോലീസിൻ്റെ പിടിയിലായത്. വട്ടക്കുന്ന് കോളനിയിലെ താമസക്കാരിയായ യുവതിയെ യുവാവ് കഴിഞ്ഞ ദിവസം ഇരുചക്ര വാഹനത്തിൽ കൊണ്ടുവന്നിറക്കിയിരുന്നു. ഇത് കണ്ട പ്രതികൾ ഇരുവരും ചേർന്ന് യുവാവിനെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിൽ യുവാവിൻ്റെ വാരിയെല്ലിന് ക്ഷതമേറ്റു. വടി കൊണ്ടുള്ള ആക്രമണത്തിൽ ഹെൽമെറ്റും തകർന്നു. ആക്രമണത്തിൽ യുവാവിന് ദേഹമാസകലം പരിക്കേൽക്കുകയും ചെയ്തു.

ചാലിശ്ശേരി എസ് എച്ച് ഒ കുമാർ, എസ് ഐമാരായ ശ്രീലാൽ, അരവിന്ദകഷൻ, എസ് സി പി ഒമാരായ രഞ്ജിത്ത്, സഞ്ജിത്ത , സി പി ഒമാരായ സജീഷ്, സജിതൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്

ADVERTISEMENT
error: Content is protected !!