കടവല്ലൂര്‍ കൊള്ളഞ്ചേരി പാടശേഖരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം വറ്റിയത് മുണ്ടകന്‍ കൃഷിക്ക് ഒരുങ്ങുന്ന കര്‍ഷകരെ പ്രതിസന്ധിയിലാക്കി. കണ്ടങ്ങളില്‍ ആവശ്യത്തിനു വെള്ളം ഇല്ലാതായതോടെ ഉഴവ് നടത്താന്‍ സാധിക്കാതെ നടീല്‍ നീട്ടിവയ്ക്കുകയായിരുന്നു. ഞാറ്റടികളില്‍ വളര്‍ത്തിയ നെല്‍ച്ചെടികള്‍ പറിച്ചു നടാനുള്ള മൂപ്പ് എത്തിയിട്ടുണ്ട്. നടീല്‍ ഇനിയും വൈകിയാല്‍ ഞാറ്റടികള്‍ ഉപയോഗശൂന്യമാകുമെന്ന ആശങ്കയില്‍ പമ്പിങ് നടത്തി വെള്ളം എത്തിക്കാനുള്ള ശ്രമത്തിലാണു കര്‍ഷകര്‍. ഇതിനായി 16,000 രൂപയോളം ചെലവാക്കി ചാലുകള്‍ തയാറാക്കുകയും വൈദ്യുതിക്ക് ഡെപ്പോസിറ്റ് നല്‍കുകയും ചെയ്തു. വടക്കുമുറി ഭാഗത്തുള്ള പൊതുകുളത്തില്‍ നിന്നാണു വെള്ളം പമ്പ് ചെയ്യുന്നത്. കൃഷിയുടെ ആരംഭത്തില്‍ ഇത്തരത്തിലുള്ള ജലക്ഷാമം മുന്‍പ് ഉണ്ടായിട്ടില്ലെന്നു കര്‍ഷകര്‍ പറഞ്ഞു.
ADVERTISEMENT