സംസ്ഥാന സ്‌കൂള്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ ഗേള്‍സ് ഗോള്‍ഡ് മെഡല്‍ ജേതാക്കളായ തൃശ്ശൂര്‍ ജില്ല ടീമില്‍ ഇടം നേടിയ ദിയഫാത്തിമയെ ആദരിച്ചു.

സംസ്ഥാന സ്‌കൂള്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ ഗേള്‍സ് ഗോള്‍ഡ് മെഡല്‍ ജേതാക്കളായ തൃശ്ശൂര്‍ ജില്ല ടീമില്‍ ഇടം നേടിയ ദിയഫാത്തിമയെ എസ് ഡി പി ഐ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മറ്റി ആദരിച്ചു.. എസ് ഡി പി ഐ പുന്നയൂര്‍കുളം പഞ്ചായത്ത് പ്രസിഡന്റ് സകരിയ പൂക്കാട്ട് മൊമെന്റോ നല്‍കി. ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി അംഗം യഹിയ മന്നലാംകുന്ന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈര്‍, ജോയിന്റ് സെക്രട്ടറി തൗഫീഖ് കിണര്‍, ബ്രാഞ്ച് ജോയിന്റ് സെക്രട്ടറി സുലൈമാന്‍ എന്നിവര്‍ സന്നിഹിതരായി.
മന്ദലാംകുന്ന് കിണര്‍ സ്വദേശികളായ പെരുവഴി പുറത്ത് ഷുക്കൂര്‍ ഷെമീന ദമ്പതികളുടെ മകളായ ദിയ ഫാത്തിമ ജി എച്ച് എസ് എസ് കടിക്കാട് സ്‌കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ADVERTISEMENT
Malaya Image 1

Post 3 Image