ആന വണ്ടിയിലെ ഉല്ലാസയാത്രക്ക് കൊച്ചനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വീകരണം നല്‍കി. പാലക്കാട് ജില്ലയിലെ പെരുവെമ്പ് പഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ കുട്ടികള്‍ വിനോദ യാത്രയായാണ് ചാവക്കാട്ടേയ്ക്ക് വന്നത്. കെ എസ് ആര്‍ ടി സി ബസിലെ വിനോദ യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി എത്തിയ സംഘം, കൊച്ചനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലും സന്ദര്‍ശനം നടത്തിയാണ് യാത്രയായത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപറമ്പില്‍, പി ടി എ പ്രസിഡണ്ട് അബ്ദുറഹിമാന്‍, പ്രിന്‍സിപ്പാള്‍ അജിത പി.വി, പ്രധാന അദ്ധ്യാപിക സുമംഗലി ടീച്ചര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി.
Home Bureaus Punnayurkulam ആന വണ്ടിയിലെ ഉല്ലാസയാത്രക്ക് കൊച്ചനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വീകരണം നല്‍കി