30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu കെ എസ് എസ് പി യു പോര്‍ക്കുളം യൂണിറ്റിന്റെ 34-ാം വാര്‍ഷിക സമ്മേളനം നടത്തി

കെ എസ് എസ് പി യു പോര്‍ക്കുളം യൂണിറ്റിന്റെ 34-ാം വാര്‍ഷിക സമ്മേളനം നടത്തി

42

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് പോര്‍ക്കുളം യൂണിറ്റിന്റെ 34-ാം വാര്‍ഷിക സമ്മേളനം നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ.ജ്യോതിഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.ബി. തമ്പി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പ്രിയ ഹരികുമാര്‍ മുഖ്യാതിഥിയായി.ജോയിന്റ് സെക്രട്ടറി ബാലന്‍ ടി.കെ അനുശോചന പ്രമേയം അവതരിപ്പിച്ചു.ജില്ലാ കമ്മിറ്റി സെക്രട്ടറി കെ. ചന്ദ്രമോഹന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

യൂണിറ്റ് സെക്രട്ടറി സെയ്യദ് ഹാരിസ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷാജി കെ. ജോര്‍ജ് വരവ്ചിലവ് കണക്കുകളും അവതരിപ്പിച്ചു. സംഘടന റിപ്പോര്‍ട്ട്, വാര്‍ഷിക റിപ്പോര്‍ട്ട്, വരവ്ചിലവ് കണക്ക് എന്നിവ യോഗം ചര്‍ച്ച ചെയ്തു. പ്രൊഫ. ജയനാരായണന്‍ കെ, സെയ്യദ് നസീര്‍ ഹുസൈന്‍, സി.വി. ബെന്നി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.ജില്ലാ ജോയിന്റ് സെക്രട്ടറി മേജോ ബ്രൈറ്റ്, ചൊവ്വന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് സി.എന്‍. ശ്രീധരക്കുറുപ്പ്, സെക്രട്ടറി പി.വി. ചാക്കോച്ചന്‍ എന്നിവര്‍ സംസാരിച്ചു. സ്‌നേഹ വിരുന്നും കലാപരിപാടികളും ഉണ്ടായി.

ADVERTISEMENT
error: Content is protected !!