കെഎസ്‌യു കുന്നംകുളം നിയോജക മണ്ഡലം പ്രസിഡണ്ടായി കെഎസ് അക്ഷയ് സ്ഥാനമേറ്റു

കെഎസ്‌യു കുന്നംകുളം നിയോജക മണ്ഡലം നേതൃസമ്മേളനവും, നിയോജക മണ്ഡലം പ്രസിഡണ്ട് ആയി നിയമിതനായ കെ എസ് അക്ഷയ് യുടെ സ്ഥാനരോഹണവും നടത്തി. കുന്നംകുളം ഇന്ദിരഭവനില്‍ നടന്ന ചടങ്ങില്‍ ഡിസിസി മെമ്പര്‍ കെ ജയശങ്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കിസാഫ് കരിക്കാട് അധ്യക്ഷത വഹിച്ചു. കെഎസ്‌യു ജില്ല പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രന്‍, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി യാവുട്ടി ചിറമനെങ്ങാട്, യുഡിഎഫ് കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മഹേഷ് തിപ്പിലശ്ശേരി, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കവിത പ്രേംരാജ്, കെഎസ്‌യു ജില്ല സെക്രട്ടറി റാഫി വടക്കാഞ്ചേരി, ടി എസ് മായാദാസ്, പി ഐ തോമസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

ADVERTISEMENT