കെ.എസ്. കെ.ടി.യു കുന്നംകുളം ഏരിയാ വനിത കണ്‍വെന്‍ഷന്‍ നടന്നു. ടി.കെ.കൃഷ്ണന്‍ സ്മാരക മന്ദിരത്തില്‍ നടന്ന പരിപാടി കെ.എസ്.കെ.ടി.യു ജില്ല എക്‌സിക്യൂട്ടിവ് അംഗം സിന്ധു സുബ്രഹ്‌മണ്യന്‍ ഉദ്ഘടാനം ചെയ്തു. ജില്ലാ വനിത കണ്‍വീനിംഗ് കമ്മറ്റി അംഗം ആന്‍സി വില്യംസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ കണ്‍വീനര്‍ ഓമന ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എസ്. കെ.ടി.യു സംസ്ഥാന കമ്മറ്റി അംഗം പി.മോഹന്‍ദാസ്, ജില്ലാ എക്‌സിക്യൂട്ടിവ് അംഗം എം.ബി പ്രവീണ്‍, സി.പി.ഐ (എം) ജില്ലാ കമ്മറ്റി അംഗം എം. ബാലാജി, എരിയാ സെക്രട്ടറി കെ. കൊച്ചനിയന്‍, കെ.എസ്.കെ.ടി.യു ഏരിയ പ്രസിഡന്റ് എം.എസ്. വിനോദ് എന്നിവര്‍ കണ്‍വെന്‍ഷന്‍ അഭിവാദ്യം ചെയ്തു. കണ്‍വെന്‍ഷന് തുടക്കം കുറിച്ച് ഏരിയാ കമ്മറ്റി അംഗം പുഷ്പ ജോണ്‍ പതാക ഉയര്‍ത്തി. ഏരിയാ കമ്മറ്റി അംഗം രേഖസുനില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.