കുടുംബശ്രീ ജില്ലാ മിഷന്‍ മലപ്പുറവും നന്നംമുക്ക് മോഡല്‍ സി.ഡി.എസും സംയുക്തമായി ഒരുക്കുന്ന ഓണം വിപണന മേളയ്ക്ക് ചങ്ങരംകുളത്ത് തുടക്കമായി.ചങ്ങരംകുളം കിഴക്കേ റോഡില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് ഏഴു ദിവസത്തോളം നീളുന്ന മേള നടക്കുന്നത്. മേള പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് അലി നരണിപ്പുഴ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തസ്‌നി റഫീഖ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുസ്തഫ ചാലുപറമ്പില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. അജയ്‌ഘോഷ്, സുധീഷ്, പരമേശ്വരന്‍, രമേശ് ചേലക്കടവ്, അസിസ്റ്റന്റ് സെക്രട്ടറി മനോജ് കുമാര്‍, കുടുംബശ്രീ സി.ഡി.എസ് ജീവ ഉഷ തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഓണസദ്യയ്ക്കും ആഘോഷങ്ങള്‍ക്കും ആവശ്യമായ വിവിധ സാധനങ്ങള്‍ മേളയില്‍ ലഭ്യമാണ്. ഉദ്ഘാടനത്തിന് പിന്നാലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ തിരുവാതിരക്കളിയും അരങ്ങേറി.സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രേമലത സ്വാഗതവും , സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ നന്ദിയും പറഞ്ഞു.



