25.6 C
Kunnamkulam
Wednesday, July 8, 2026
Home Bureaus Kunnamkulam ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

 

കുന്നംകുളത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ കിഴൂര്‍ സ്വദേശി മരിച്ചു.വടക്കേ തലക്കല്‍ വീട്ടില്‍ ബാബുവാണ് മരിച്ചത്. പട്ടാമ്പി റോഡിലെ വണ്‍വേക്ക് സമീപം വെള്ളിയാഴ്ച്ച രാവിലെയായിരുന്നു അപകടം. കുന്നംകുളം ഭാഗത്ത് നിന്നും പെരുമ്പിലാവ് ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടര്‍ മുന്നിലുണ്ടായിരുന്ന ബസ്സിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്. ഈ സമയം എതിരെ വന്ന ലോറിയുടെ സൈഡില്‍ സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ തട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ബാബുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.കുന്നംകുളം താലൂക്ക് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ബാബുവിനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

ADVERTISEMENT
error: Content is protected !!