49 -ാമത് കേരള സംസ്ഥന ജൂനിയര്‍ അന്തര്‍ജില്ല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം ദിനത്തില്‍ നടന്ന മത്സരങ്ങളില്‍ വയനാട്, പാലക്കാട് ടീമുകള്‍ വിജയിച്ചു

41

കുന്നംകുളം ഗവ: മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 49 -ാമത് കേരള സംസ്ഥന ജൂനിയര്‍ അന്തര്‍ജില്ല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം ദിനമായ ഇന്ന് രാവിലെ നടന്ന മത്സരങ്ങളില്‍ വയനാട്, പാലക്കാട് ടീമുകള്‍ വിജയിച്ചു. 7 മണിക്ക് നടന്ന മത്സരത്തില്‍ 1 ഗോള്‍ നേടി വയനാട് ടീം കാസര്‍ക്കോട് ടീമിനെ പരാജയപ്പെടുത്തി. വയനാടിനു വേണ്ടി ആര്യാനന്ദ് ബാബു ഗോള്‍ നേടി. കെ.എസ് ദേവാനന്ദന്‍ ബെസ്റ്റ് പ്ലയര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ടു.8.30 ന് നടന്ന മത്സരത്തില്‍ 2 ഗോള്‍ നേടി പാലക്കാട് ടീം ഇടുക്കിയെ പരാജയപ്പെടുത്തി. പാലക്കാടിനു വേണ്ടി ഇമ്രാന്‍ ഷാന്‍, മുഹമ്മദ് സിനാന്‍ എന്നിവര്‍ ഗോള്‍ നേടി. മത്സരത്തില്‍ ബെസ്റ്റ് പ്ലയര്‍ ആയി മുഹമ്മദ് സിനാന്‍ തെരെഞ്ഞെടുക്കപ്പെട്ടു.*