ജനകീയസൂത്രണം 2024-25 പദ്ധതിയില്‍ വനിത ഗ്രൂപ്പുകള്‍ക്കായുള്ള ചെണ്ടുമല്ലി തൈ വിതരണം ചെയ്തു

22

പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്ത് കൃഷിഭവനില്‍ ജനകീയസൂത്രണം 2024-25 പദ്ധതിയില്‍ വനിത ഗ്രൂപ്പുകള്‍ക്കായുള്ള ചെണ്ടുമല്ലി തൈ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ വിതരണോത്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദു ടീച്ചര്‍, വാര്‍ഡ് മെമ്പര്‍മാരായ പ്രേമ സിദ്ധാര്‍ത്ഥന്‍, ഷംസു, പുന്നയൂര്‍ക്കുളം കൃഷി ഓഫീസര്‍ ശ്രീരാഗ്, കൃഷി അസിസ്റ്റന്റുമാരായ ശില്പ, മുഹമ്മദ് നൗഫല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.