പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ മിഠായി വേണ്ട, പകരം പായസമോ മറ്റു വിഭവമോ; മാതൃകാ തീരുമാനവുമായി പിടിഎ

ജന്മദിനത്തില്‍ ഇനി കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ മിഠായി വിതരണം ഇല്ല. പകരം താല്പര്യമുള്ളവര്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം പായസമോ, കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു അധിക വിഭവമോ ഒരുക്കി നല്‍കാം. കുന്നംകുളം ഗവ.എല്‍.പി.സ്‌കൂളില്‍ ചേര്‍ന്ന അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും യോഗമാണ് ഈ മാതൃകാ തീരുമാനമെടുത്തത്. ഇതിന് പുറമെ താല്പര്യം ഉള്ളവര്‍ക്ക് ജന്മദിനത്തില്‍ സ്‌കൂള്‍ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സംഭാവനയായി നല്‍കുകയോ സ്‌ക്കൂള്‍ അങ്കണത്തില്‍ ഒരു മരം നടുകയോ ചെയ്യാം.

സ്‌കൂളിലെ പുതിയ പി.ടി.എ പ്രസിഡണ്ടായി ടിജിന്‍ ജോണ്‍, വൈസ് പ്രസിഡണ്ട് കെ.ബാലകൃഷ്ണന്‍, എം.പി.ടി.എ പ്രസിഡണ്ട് ജനിത , വൈസ് : പ്രസിഡണ്ട് സജിത, എസ്.എം.സി ചെയര്‍മാന്‍ ആല്‍വിന്‍ പോള്‍, വൈസ് ചെയര്‍മാന്‍ അനില്‍കുമാര്‍ എന്നിവരെ തിരഞ്ഞെടുത്തു. ഹെഡ്മിസ്ട്രസ് വി.കെ സുജ അധ്യാപകരായ എസ്. ശ്രീജ, വി.ആര്‍ സവിത, പി.ആര്‍ പ്രീത, പ്രവീണ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT